ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ 9 വയസ്സുകാരന്‍ അറസറ്റില്‍

Untitled-1 copyപിലിഫ്‌ത്‌: ആറ്‌ വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ ഒന്‍പതുവയസ്സുകാരന്‍ അറസ്റ്റില്‍. ബലാത്സംഗക്കേസില്‍ അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്‌ ഈ ഒന്‍പതുകാരനെന്ന്‌ പോലീസ്‌ വ്യക്തമാക്കി. ഉത്തര്‍ പ്രദേശിലെ പിലിഫിതിലാണ്‌ അവിശ്വസനീയമായ സംഭവം നടന്നത്‌.

കുറ്റം സമ്മതിച്ച ഒന്‍പതുകാരനെ ബറെയ്‌ലിയിലെ ജുവനൈല്‍ ഹോമിലേക്ക്‌ മാറ്റി. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗികപീഡനത്തിന്‌ ഇരയായതായി തെളിഞ്ഞെന്ന്‌ പോലീസ്‌ വ്യക്തമാക്കി. വീട്ടുകാരോട്‌ പെണ്‍കുട്ടി വിവരം പറഞ്ഞതിനെ തുടര്‍ന്ന്‌ അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ സംഭവത്തില്‍ പോലീസില്‍ കേസെടുക്കാത്തതിനെ തുടര്‍ന്ന്‌ പോലീസ്‌ സ്‌റ്റേഷനു മുമ്പില്‍ ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധത്തിനൊടുവില്‍ കേസെടുക്കുകായായിരുന്നു. പട്ടിക ജാതി വിഭാഗത്തില്‍പ്പെടുന്ന ജാതവ്‌ സമുദായാംഗമാണ്‌ പെണ്‍കുട്ടി. അതെസമയം സംഭവം അവിശ്വസനീയമായി തോന്നിയതിനാലാണ്‌ കേസെടുക്കാതിരുന്നതെന്ന്‌ പോലീസ്‌ പറയുന്നു.