ബലാത്സംഗംചെയ്യാന്‍ ശ്രമിച്ചത് ദൈവം പറഞ്ഞിട്ടെന്ന് പിടിയിലായ തിരക്കഥാകൃത്ത്

hashir-mohamed-arrestകൊച്ചി:  തന്റെ അടുത്ത ഫഌറ്റില്‍ താമസിച്ചിരുന്ന യുവതിയ പൂര്‍ണ്ണ നഗനനായി ചെന്ന് കയറിപ്പിടിച്ചതിന് വിചിത്രമായ കാരണവുമായി കൊച്ചിയില്‍ അറസ്റ്റിലായ സിനിമ തിരക്കഥാകൃത്ത് ഹാഷിര്‍ മുഹമ്മദ്. പോലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് ഹാഷിര്‍ ദൈവത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതെന്ന് മൊഴി നല്‍കിയിരിക്കുന്നത്
അമിതമായി മയക്കുമരുന്ന് ഉപയോഗി്ച്ചിരുന്ന ഹാഷിറിന് ഇതിന്റെ ഉറവിടം അന്വേഷിക്കുന്നതിന്റെ കൂടി ഭാഗമായാണ് മരട് പോലീസ് കസ്റ്റഡില്‍ വാങ്ങിയിരിക്കുന്നത് ഏഴു പാപങ്ങള്‍ ചെയ്യാനാള് ദൈവം നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും അതു പിന്തുടരുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നുമാണ് ഹാഷിറിന്റെ വാദം. മയക്കുമരുന്നിന്റെ അമിതോപയോഗം ഹാഷിറിന്റെ മനോനില തെറ്റിച്ചെന്നാണ് പോലീസ് കരുതുന്നത്.

മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ സ്വദേശിയായ ഹാഷിര്‍ തിരക്കഥയെഴുതിയ ദുല്‍ക്കര്‍ നായകനായ നീലാകാശം പച്ചക്കടല്‍, ചുവന്നഭൂമി എന്ന ചിത്രം
ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.. അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ ആമി എന്ന ചിത്രത്തിനും തിരക്കഥയൊരിക്കിയിരിക്കുന്നത് ഹാഷിറാണ്.