പീഡനക്കേസിലെ പ്രതികളായ രണ്ട്‌ രാജസ്ഥാന്‍ സ്വദേശികള്‍ തിരൂരില്‍ പിടിയില്‍

തിരൂര്‍: രാജസ്ഥാനില്‍ നിന്നും പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കേരളത്തിലേക്ക്‌ മുങ്ങിയ രണ്ട്‌ രാജസ്ഥാന്‍ സ്വദേശികളായ പ്രതികളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. രാജസ്ഥാന്‍ കരപുലി ജില്ലയിലെ ഖരാത്ത്‌ സ്വദേശികളായ ഋഷികേശ്‌ എന്ന ഋഷി(27), കെ ബി റാം(28) എന്നിവരാണ്‌ അറസ്റ്റലായത്‌. രാജസ്ഥാന്‍ സ്വദേശിനിയായ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ്‌ കേസ്‌.

കേസില്‍ മൂന്ന്‌ പേരെ നേരത്തെ പിടികൂടിയിട്ടുണ്ട്‌. കേരളത്തിലെത്തിയ ഋഷിയും റാമും തിരൂരില്‍ ബാര്‍ബര്‍ തൊഴിലാളികളായി ജോലിചെയ്‌ത്‌ താമസിച്ചു വരികയായിരുന്നു.

അറസ്റ്റിലായ പ്രതികളെ രാജസ്ഥാന്‍ പോലീസിന്‌ കൈമാറി.