നടി രഞ്ജിനി സന്യാസം സ്വീകരിച്ചു;മാ ആനന്ദമയിയായി

0523-Ranjithaബംഗളൂരു: പ്രശസ്ത ചലച്ചിത്ര താരം രജ്ഞിനി സന്യാസം സ്വീകരിച്ചു. നിത്യാനന്ദയുടെ ബംഗളൂരുവിലെ ആശ്രമത്തില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. ഇനി മുതല്‍ മാ ആനന്ദമയി എന്ന പേിലായിരിക്കും അറിയപ്പെടുക.

രണ്ടുവര്‍ഷം മുമ്പ് നിത്യാനന്ദയും രഞ്ജിയുമൊത്തുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത് ഏറെ വിവാദമായിരുന്നു. ഇതെ തുടര്‍ന്ന് നിത്യാനന്ദ കേസുകളില്‍ അകപ്പെടുകയും ചെയ്തിരുന്നു. ഈ സമയം നിത്യാനന്ദയുടെ ഭക്തയായി കഴിയുകയായിരുന്നു രഞ്ജിനി.

രഞ്ജിനിയടക്കം 46 പേര്‍ക്കാണ് നിത്യാനന്ദ തന്റെ പിറന്നാള്‍ ദിനത്തില്‍ സംന്യാസ ദീക്ഷ നല്‍കിയത്. ജനുവരി ഒന്നിനാണ് നിത്യാനന്ദയുടെ പിറന്നാളെങ്കിലും ശുഭമുഹൂര്‍ത്തം കണക്കിലെടുത്ത് മൂന്ന് ദിവസം മുമ്പെ തന്നെ ആഘോഷങ്ങള്‍ നടത്തുകയായിരുന്നു.

മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രഞ്ജിനി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു. ചടങ്ങുകളിലേക്ക് മാധ്യമ പ്രവര്‍ത്തകരെ കടത്തിവിടാതിരുന്നത് വിവാദത്തിനിടയാക്കി.