റമ്‌സാനില്‍ സലാം എയര്‍ സലാല-താഇഫ് സര്‍വ്വീസ് ആരംഭിച്ചു

സലാല:സലാം എയര്‍ സലാലയില്‍ നിന്നും സഊദിയിലെ താഇഫിലേക്ക് എയര്‍ സര്‍വീസ് ആരംഭിച്ചു. റമസാനില്‍ മാത്രമായിരിക്കും സര്‍വ്വീസ്. ഈ റൂട്ടില്‍ യാത്ര ചെയ്യുന്നതിന് 88 റിയാല്‍ മുതലാണ് നിരക്ക് ഈടാക്കുന്നത്.

ഉച്ചയ്ക്ക് ഒരുമണിക്ക് സലാലയില്‍ നിന്നും വിമാനം പുറപ്പെടും. അതെസമയം ഉച്ചയ്ക്ക് 3.50 നാണ് താഇഫില്‍ നിന്ന് സലാലയിലേക്കുള്ള സര്‍വ്വീസെന്ന് അധികൃതര്‍ വ്യക്തമാക്കി. സലാല താഇഫ് റൂട്ടില്‍ യാത്രക്കാര്‍ വര്‍ധിക്കുന്ന സമയമായതിനാലാണ് സീസണ്‍ സര്‍വ്വീസിന് തുടക്കമായിരിക്കുന്നത്. നേരത്തെ മസ്‌കത്ത്-ജിദ്ദ സര്‍വ്വീസ് സലാം എയര്‍ ആരംഭിച്ചിരുന്നു.