നാളെ ചെറിയ പെരുന്നാള്‍

Story dated:Tuesday July 5th, 2016,02 05:pm

കോഴിക്കോട്: സംസ്ഥാനത്ത് നാളെ ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. പെരുന്നാള്‍ പ്രമാണിച്ച് നാളെ പൊതു അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കൊളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ചയും അവധിയായിരിക്കും.

തിങ്കളാഴ്ച സംസ്ഥാനത്ത് ഒരിടത്തും മാസപ്പിറവി ദൃശ്യമാകാത്തതിനാലാണ് ചൊവ്വാഴ്ച റമദാന്‍ 30 പൂര്‍ത്തീകരിച്ച് ബുധനാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് സംസ്ഥാനത്തെ വിവിധ ഖാദിമാര്‍ അറിയിച്ചത്.