റമദാന്‍ വ്രതം ആരംഭിച്ചു

Ramzan-Moonമലപ്പുറം: കേരളത്തിലെ ഇസ്ലാം മതവിശ്യാസികള്‍ റമദാന്‍ വ്രതം ആരംഭിച്ചു. പുണ്യ റമദാന്‍ മാസത്തിന്റെ വരവറിയിച്ച്‌ കൊണ്ട്‌ ബുധനാഴ്‌ച രാത്രി കോഴിക്കോട്‌ കാപ്പാട്‌ കടപ്പുറത്താണ്‌ മാസം കണ്ടത്‌.
വ്യാഴാഴ്‌ച മുതല്‍ വ്രതം തുടങ്ങുമെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലുമ ജനറല്‍ സക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍, പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, തിരുവനന്തപുരം പാളയം ഇമാം, കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ ജമലാലുല്ലിതങ്ങള്‍ എന്നിവര്‍ സ്ഥിതീകരിച്ചു.
ഇനയുള്ള മുപ്പത്‌ ദിനങ്ങള്‍ വിശ്വാസികള്‍ പകല്‍ ആഹാര പദാര്‍ത്ഥങ്ങള്‍ വെടിഞ്ഞ്‌ പ്രാര്‍ത്ഥാനനിരതരായി കഴിഞ്ഞുകൂടും.
ഇത്തവണ ഗള്‍ഫ്‌ രാജ്യങ്ങളിലും മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും ഇന്നുതന്നെയാണ്‌ വ്രതം ആരംഭിക്കുക.