കൊലക്കേസ്‌ പ്രതി തനിക്ക്‌ ജയിലില്‍ നിന്ന്‌ മൊബൈല്‍സന്ദേശമയച്ചെന്ന്‌ ആഭ്യന്തരമന്ത്രി

Ramesh-Chennithalaതിരൂ: കൊലക്കേസില്‍ ശിക്ഷക്കപ്പെട്ട്‌ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി തനിക്ക്‌ ഇന്നലെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സന്ദേശമയച്ചെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. നിയമസഭയില്‍ എല്‍ഡിഎഫ്‌ അംഗങ്ങളുടെ പെരുമാറ്റം കണ്ട്‌ ഞങ്ങള്‍കൂടി ലജ്ജിച്ചുപോകുന്നു എന്ന്‌ തനിക്ക്‌ ജയിലില്‍ നിന്ന്‌ മെസ്സേജ്‌ വന്നതായായണ്‌ ആഭ്യന്തരമന്ത്രി പറഞ്ഞത്‌.

ഒരു കൊലപ്പുള്ളിക്ക്‌ ജയിലില്‍ നിന്ന്‌ ആഭ്യന്തരമന്ത്രിക്ക്‌ മൊബൈല്‍ ഉപയോഗിച്ച്‌ മെസ്സേജ്‌ അയക്കാന്‍ കഴിഞ്ഞുവെന്നത്‌ ആഭ്യന്തരമന്ത്രി തന്നെ വെളിപ്പടുത്തിയതോടെ സംഭവം വിവാദമാകുകയായിരുന്നു. ഇക്കാര്യം എന്തുകൊണ്ട്‌ ജയലധികൃതരെ വകുപ്പമന്ത്രികുടിയായ രമേശ്‌ ചെന്നിത്തല അറിയിച്ചല്ല എന്ന ചോദ്യം ഉയര്‍ന്നവന്നതോടെ .മന്ത്രി നേരത്തെ പറഞ്ഞത്‌ അപ്പാടെ വിഴുങ്ങി തിരുത്തുമായി രംഗത്തെത്തുകയായിരുന്നു. നേരത്തെ കൊലക്കുറ്റത്തിന്‌ ശിക്ഷിക്കപ്പെട്ട പുള്ളിയാണെന്നും ഇപ്പോള്‍ ജയിലിന്‌ പുറത്താണെന്നുമായിരുന്നു പിന്നീട്‌ ആഭ്യന്തരമന്ത്രി പറഞ്ഞത്‌.