ശനിയാഴ്ച റമദാന്‍ തുടങ്ങും: മാസപ്പിറവി കണ്ടത് കാപ്പാട്ട്

കോഴിക്കോട് : കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതോടെ ശനിയാഴ്ച മുതല്‍ റമദാന്‍ വ്രതം ആരംഭിക്കും.
ഉത്തരകേരളത്തില്‍ വ്രതാരംഭം കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങള്‍, എപി അബുബക്കര്‍ മുസ്ലീയാര്‍, ആലിക്കുട്ടി മുസ്ലിയാര്‍, ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരും സ്ഥിതീകരിച്ചു.
ദക്ഷിണകേരളത്തിലും നാളെ നോമ്പ് തുടങ്ങമുെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി അറിയിച്ചു. ദക്ഷിണ കേരള ജംഇത്തുല്‍ ഉലമ സെക്രട്ടറി തൊടിയുര്‍ മുഹമ്മദ് കുഞ്ഞി മൗലവിയും ഇത് സ്ഥിതീകരിച്ചു.