മാസപ്പിറവി കാണുന്നവര്‍ ഏറ്റവും അടുത്ത കോടതിയെ അറിയിക്കണമെന്ന് സൗദി സുപ്രീം കോടതിനിര്‍ദ്ദേശം

Story dated:Wednesday May 24th, 2017,08 47:am

റിയാദ് :റമദാന്‍ മാസപ്പിറവി കാണുന്നവര്‍ തങ്ങളുടെ ഏറ്റവും അടുത്ത കോടതിയെ വിവരമറിയിക്കണമെന്ന് സൗദി സുപ്രീംകോടതി ആവിശ്യപ്പെട്ടു.
സൗദിയില്‍ വ്യാഴാഴ്ച മാസപ്പിറവി കാണാനാണ് സാധ്യത. അല്ലാത്തപക്ഷം വെള്ളിയാഴ്ചയും മാസപ്പിറവി നിരക്ഷിക്കണമെന്നും നിരീക്ഷിക്കാന്‍ ശേഷിയുള്ളവര്‍ ഇക്കാര്യത്തില്‍ താല്‍പ്പര്യവും ശ്രദ്ധയും കാണിക്കണമെന്നും സുപ്രീംകോടതി ആവിശ്യപ്പെട്ടു. ഇത്തരത്തിലുള്ളവര്‍ മാസപ്പിറവി നിരീക്ഷണത്തിന് പ്രവിശ്യകളില്‍ രൂപീകരിച്ച കമ്മറ്റികളില്‍ അംഗങ്ങളാകണമെന്നും കോടതി ആവിശ്യപ്പെട്ടു.