റമദാന്‌ ദോഹയില്‍ അല്‍ മീര ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിലകുറയും

Untitled-1 copyദോഹ: ദോഹയില്‍ റമ്‌ദാനില്‍ അല്‍മീര ഉല്‍പ്പന്നങ്ങളുടെ വില കുറയ്‌ക്കുമെന്ന്‌ അല്‍മീര കണ്‍സ്യൂമര്‍ ഗുഡ്‌സ്‌ കമ്പനി അറിയിച്ചു. മുന്‍വര്‍ഷങ്ങളിലും അല്‍മീര റമ്‌ദാനില്‍ ഉല്‍പ്പന്നങ്ങളുടെ വില കുറച്ചിരുന്നു. ഇസ്ലാമിക് കലണ്ടര്‍ പ്രകാരം റമദാന്‍ 1437 ആയതിനാല്‍ ഇത്തവണ 1437 ഉല്‍പന്നങ്ങള്‍ക്കാണ് വിലക്കുറവ് ലഭ്യമാക്കുക. റമദാന്‍ അവസാനം വരെ ഈ ആനുകൂല്യങ്ങള്‍ പ്രാബല്യത്തിലായിരിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഡോ. മുഹമ്മദ് നാസര്‍ അല്‍ ഖഹ്താനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിലക്കുറവ് ഏതെക്കെ ഉല്‍പന്നങ്ങള്‍ക്കായിരിക്കും, എന്നു മുതല്‍ എന്നുവരെ തുടങ്ങിയ കാര്യങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടും. . ഉല്‍പന്നങ്ങളുടെ വില ബ്രാഞ്ചുകളിലെ ഷെല്‍ഫുകളില്‍ പ്രസിദ്ധപ്പെടുത്തും. ഉപഭോക്താക്കള്‍ക്ക് ഉന്നത നിലവാരത്തിലുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ മിതമായ വിലയില്‍ വാങ്ങുന്നതിനുള്ള അവസരമുണ്ടാകും. ഇതിനുപുറമെ 850 ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കും 300 ഗാര്‍ഹിക ഉല്‍പന്നങ്ങള്‍ക്കും പ്രത്യേക വിലക്കിഴിവും ഏര്‍പ്പെടുത്തും.

രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി 14 ബ്രാഞ്ചുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അഞ്ച് ഷോപ്പിങ് സെന്‍ററുകള്‍ നിര്‍മാണഘട്ടത്തിലാണ്. ഇവ മൂന്നുമാസത്തിനുള്ളില്‍ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അല്‍മീര പ്രമേഹം, പൊണ്ണത്തടി എന്നിവക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. ഈദ് ചാരിറ്റി, ഖത്തര്‍ ചാരിറ്റി, ഖത്തര്‍ റെഡ്ക്രസന്‍റ് എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നു.