കേരളത്തിലും ഗള്‍ഫ് നാടുകളിലും വ്യാഴാഴ്ച മുതല്‍ റമദാന്‍ വ്രതാരംഭം

കോഴിക്കോട്:  ചൊവ്വാഴ്ച മാസപ്പിറവി കാണാഞ്ഞതിനാല്‍ വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്നും അന്നു മുതല്‍ വ്രതാരംഭം ആരംഭിക്കുമെന്നും അറിയിച്ചു. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സമസത് ജനറല്‍ സക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി എന്നിവരാണ് ഇക്കാര്യമറിയിച്ചത്.

ഗള്‍ഫ് രാജ്യങ്ങളിലും വ്യാഴാഴ്ച തന്നെ റംസാന്‍ വ്രതം ആരംഭിക്കും. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹറൈന്‍ എന്നീ രാജ്യങ്ങളിലാണ് വ്രതമാരംഭിക്കുക.

Related Articles