നോമ്പുതുറക്കാന്‍ മരണപ്പാച്ചില്‍ നടത്തേണ്ടെന്ന്‌ യുഎഇ പോലീസ്‌

dubai-policeറമദാന്‍മാസത്തിലെ വാഹനാപകടങ്ങള്‍ കുറയ്‌്‌ക്കാന്‍ യുഎയി പോലീസ്‌ രംഗത്ത്‌. നോമ്പുതുറക്കാനുള്ള തിടുക്കത്തില്‍ അമിതവേഗതിയില്‍ പോകുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്ന സാഹചര്യം വര്‍ദ്ധിച്ചതോടെയാണ്‌ പോലീസ്‌ രംഗത്തെത്തിയിരിക്കുന്നത്‌. ഇതിനൊരു പരിഹാരം എന്നനിലയില്‍ യുഎയിലെ മിക്ക എമിറേറ്റുകളിലും പോലീസ്‌ തന്നെ നോമ്പുതുറക്കാനുള്ള വിഭവങ്ങളടങ്ങിയ കിറ്റുമായി റോഡരികില്‍ നിലയുറപ്പിച്ചിട്ടുണ്ട്‌.

രാജ്യത്ത്‌ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ്‌ സിഗ്നലുകളിലും പ്രധാന ഹൈവേകളിലും ജംഗ്‌ഷനുകളിലും ഇഫ്‌താര്‍ കിറ്റുകളുമായി പോലീസ്‌ നില്‍ക്കുന്നത്‌.

നോമ്പു തുറക്കാനുള്ള സമയത്തോടടുത്ത്‌ റോഡിലൂടെ വാഹനങ്ങളില്‍ കടന്നു പോകുന്നവര്‍ക്ക്‌ പോലീസ്‌ നോമ്പുതുറ കിറ്റുകള്‍ നല്‍കും. വാഹനം പ്രാധനാ റോഡുകളില്‍ നിന്ന്‌ മാറ്റി നിര്‍ത്തി വാഹനത്തില്‍ ഇരുന്ന്‌ നോമ്പ്‌ തുറന്ന്‌ പതുക്കെ വേഗത കുറച്ച്‌ വീട്ടിലെത്തിച്ചേരുക എന്ന സന്ദേശമാണ്‌ പോലീസ്‌ ഇതിലൂടെ കൈമാറുന്നത്‌.