Section

malabari-logo-mobile

നോമ്പുതുറക്കുമ്പോള്‍ അമിതഭക്ഷണം കഴിക്കരുത്‌;ദോഹ ഹമദ്‌ മെഡിക്കല്‍ കോര്‍പ്പറേഷന്‍

HIGHLIGHTS : ദോഹ: റമദാനില്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മുന്നറിയിപ്പ് നല്കി. അത്താഴത്തിനും നോമ്പുതുറക്കുമ്പോ...

images (1)ദോഹ: റമദാനില്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മുന്നറിയിപ്പ് നല്കി. അത്താഴത്തിനും നോമ്പുതുറക്കുമ്പോഴും കൂടുതല്‍ ഭക്ഷണം കഴിക്കാതെ ശ്രദ്ധിക്കണമെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് ഖാലിദ് അല്‍ മസ്‌ലമാനി പറഞ്ഞു. കുടുംബാംഗങ്ങള്‍ പരസ്പരം ഒത്തുചേരുകയും സുഹൃത്തുക്കളുമായി ഇഫ്താര്‍ സംഗമങ്ങള്‍ നടത്തുകയും ഭക്ഷണം പങ്കുവെക്കുകയും ചെയ്യുന്ന കാലം എന്നതുപോലെതന്നെ റമദാന്‍ ഹമദ് ജനറല്‍ബോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ അമിത ഭക്ഷണംകൊണ്ട് നിരവധി പേര്‍ സന്ദര്‍ശിക്കുന്ന സമയം കൂടിയാണെന്നും അദ്ദേഹം ഉണര്‍ത്തി. ദൈവത്തിന്റെ അനുഗ്രഹത്തിനു വേണ്ടിയാണ് മനസ്സും ശരീരവും ഒരുക്കിവെക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സക്കാത്തിന്റെ മാസം കൂടിയായ റമദാനില്‍ പരസ്പരം സഹായിക്കുന്നതിന്റെ ഭാഗമായി രക്തദാനത്തിനും അവയവദാന പത്രത്തില്‍ ഒപ്പുവെക്കുന്നതിനും സന്നദ്ധരാവണം.

sameeksha-malabarinews

റമദാനില്‍ മുസ്‌ലിംകളുടേയും അമുസ്‌ലിംകളുടേയും ജീവിതശൈലിയില്‍ മാറ്റം വരുന്നതിനാല്‍ ആരോഗ്യകരമായ ജീവിതരീതികള്‍ പിന്തുടരാനും ദുശ്ശീലങ്ങള്‍ മാറ്റിയെടുക്കാനും ഈ കാലം പ്രയോജനപ്പെടുത്തണമെന്നും ഡോ. യൂസുഫ് ഖാലിദ് അല്‍ മസ്‌ലമാനി ആവശ്യപ്പെട്ടു. പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!