റമദാന്‍വ്രതം ഇന്നുമുതല്‍

ramadanതിരുവനന്തപുരം : ഇസ്ളാം മതവിശ്വാസികള്‍ക്ക് ഇനി  വ്രതശുദ്ധിയുടെ നാളുകള്‍. റമദാന്‍ മാസപ്പിറവി ദൃശ്യമായതായി ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച റമദാന്‍ വ്രതം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഞായറാഴ്ച വൈകീട്ട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനാല്‍ തിങ്കളാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂര്‍ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാര്‍ അറിയിച്ചു. തിങ്കളാഴ്ച റമദാന്‍ വ്രതം ആരംഭിക്കുമെന്ന് തിരുവനന്തപുരം പാളയം ഇമാം മൌലവി വി പി സുഹൈബ്, ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൌലവി എന്നിവര്‍ അറിയിച്ചു.