രമക്കെതിരെ കേസ്

kk-rama44തിരു: ടിപി വധത്തിന്റെ ഗൂഢാലോചന സിബിഐക്ക് കൈമൈറണ മെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന കെകെ രമക്കും ആര്‍എംപി നേതാക്കള്‍ക്കുമെതിരെ കേസ്. സെക്രട്ടറിയേറ്റിന് മുന്നില്‍ സമര പന്തല്‍ കെട്ടിയ്യെന്നും വഴി തടസ്സപ്പെടുത്തിയെന്നും ചൂണ്ടി കാട്ടിയാണ് രമക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ക്രൈം നമ്പര്‍ 269/2004 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 134,147,149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് ചുമത്തിയത്. ഇന്നലെ രാത്രി കന്റോണ്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം രമയുടെ സമരം നാലാം ദിവസവും തുടരുകയാണ്. സിബിഐ അനേ്വഷണം പ്രഖ്യാപിക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം അനുവദിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളിയാണ് സമരം തുടരാന്‍ രമ തീരുമാനിച്ചത്. സിബിഐ അനേ്വഷണം പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്ന് ആര്‍എംപി അറിയിച്ചു.

രമയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും അടിയന്തിരമായി ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ രമയുടെ രക്തസമ്മര്‍ദം താഴ്ന്നതിനാല്‍ ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.