രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതി

ന്യൂഡല്‍ഹി : രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരമനുസരിച്ച്  65.65 ശതമാനം (7,02,644) വോട്ടുകള്‍ കോവിന്ദിനും 34.35 ശതമാനം (3,67,314) വോട്ടുകള്‍ മീരാ കുമാറിനും ലഭിച്ചിട്ടുണ്ട്. 77 വോട്ടുകളാണ് അസാധുവായത്. 11 സംസ്ഥാനങ്ങളുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ രാംനാഥ് ജയിക്കുവാന്‍ ആവശ്യമായ വോട്ടുമൂല്യം കടക്കുകയായിരുന്നു. പ്രതിപക്ഷ സ്ഥാനാര്‍ഥി  മീര കുമാറിന്‌ 225 എംപിമാരുടെ വോട്ടാണ്  നേടാനായത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 776 എംപിമാരും 4120 എംഎല്‍എമാരുമായിരുന്നു വോട്ടര്‍മാര്‍. ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടിങ് ആയിരുന്നു ഇത്തവണ ഏകദേശം 99 ശതമാനം. എംപിയുടെ വോട്ടിന്റെ മൂല്യം 708 ആണ്. സംസ്ഥാന ജനസംഖ്യയ്ക്ക് ആനുപാതികമായാണ് എംഎല്‍എമാരുടെ വോട്ടു മൂല്യം കണക്കാക്കുന്നത്