Section

malabari-logo-mobile

വീരപ്പന്റെ ഘാതകരെക്കുറിച്ച്‌ സിനിമയൊരുങ്ങുന്നു

HIGHLIGHTS : കാട്ടുകള്ളന്‍ വീരപ്പന്റെ കഥ സിനിമയാക്കിയതിന് പുറകെ വീരപ്പന്റെ ഘാതകരെക്കുറിച്ചും സിനിമയൊരുങ്ങുന്നു

downloadകാട്ടുകള്ളന്‍ വീരപ്പന്റെ കഥ സിനിമയാക്കിയതിന് പുറകെ വീരപ്പന്റെ ഘാതകരെക്കുറിച്ചും സിനിമയൊരുങ്ങുന്നു. പ്രശസ്ത സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയൊരുക്കുന്ന ചിത്രത്തിന് 'വീരപ്പ വധം' എന്നാണ് പേര്. അര്‍ജുനെ നായകനാക്കി 'വനയുദ്ധം' എന്നപേരില്‍ തമിഴില്‍ പുറത്തിറങ്ങിയ വീരപ്പന്റെ കഥ മുമ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.

വീരപ്പനെ വധിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ കന്നട സൂപ്പര്‍താരം ശിവരാജ് കുമാറാണ് നായകന്‍. ദൗത്യ സംഘത്തിന്റെ തലവന്റെ വേഷമാണ് ശിവരാജിന്. എന്നാല്‍ വീരപ്പനായി തിരശീലയിലെത്തുന്നത് ആരെന്നു വ്യക്തമാക്കാന്‍ സംവിധായകന്‍ തയ്യാറായിട്ടില്ല. ഇതുവഴി നായകനൊപ്പം പ്രധാന്യമര്‍ഹിക്കുന്ന വില്ലന്‍ കഥാപാത്രത്തിന്റെ സസ്‌പെന്‍സ് കാത്തുസൂക്ഷിക്കുകയാണ് സംവിധായകന്റെ ലക്ഷ്യം.

തന്നെ ഏറെ ആകര്‍ഷിച്ച കഥയാണ് വീരപ്പന്റേതെന്ന് രാംഗോപാല്‍ വര്‍മ പറയുന്നു. എന്നാല്‍ തന്റെ സിനിമ വീരപ്പനെ കേന്ദ്രീകരിച്ചല്ലെന്നും വീരപ്പനെ കൊന്നയാളെക്കുറിച്ചാണെന്നും അദ്ദേഹം പറയുന്നു.

sameeksha-malabarinews

ചിത്രത്തില്‍ ശിവരാജ് കുമാറിന് നായകനാകുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിവരാജ് കുമാറിന്റെ പിതാവും പ്രശസ്ത നടനുമായ രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പകരംവീട്ടാന്‍ അദ്ദേഹത്തിന്റെ മകന് മറ്റൊരു രീതിയില്‍ താന്‍ അവസരം ഒരുക്കുകയാണെന്നാണ് സംവിധായകന്റെ വാദം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!