പശുവിനെ ഉപദ്രവിച്ചാല്‍ വധശിക്ഷ വേണം :രാജ്യസഭയില്‍ സുബ്രഹ്മണ്യസ്വാമിയുടെ സ്വകാര്യബില്‍

ദില്ലി:  ഇന്ത്യയില്‍ പശുക്കളെ ഉപദ്രവിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ബില്ലുമായി രാജ്യസഭയില്‍ ബിജെപി അംഗം സുബ്രഹ്മണ്യസാമി. വെള്ളിയാഴ്ചയാണ് രാജ്യസഭയില്‍ പശുക്കളുടെ ക്ഷേമത്തിനും സംരംക്ഷണത്തിനുമായി ദേശീയതലത്തില്‍ അതോറിറ്റിക്ക് രുപം നല്‍കണമെന്നും പശുവിനെ ഉപദ്രവിക്കുന്നവര്‍ക്ക് നേരെ വധശിക്ഷ നല്‍കണമെന്നുമടക്കമുള്ള ” ഗോ സംരക്ഷണബില്‍ 2017” എന്ന് പേരിലുള്ള സ്വകാര്യബില്‍ അവതരിക്കപ്പെട്ടത്.
രാജ്യത്തെ പശുക്കളുടെ സെന്‍സസ് എടുക്കണമെന്നും , പശുക്കളുടെ ജീവിത നിലവാരത്തെ ആധാരമാക്കിയുള്ള ഒരു പശുക്ഷേമസുചികക്ക് അതോറിറ്റി രുപം നല്‍കണമെന്നും ബില്ലില്‍ പറയുന്നു.