രാജ്‌പഥ്‌ ‘യോഗപഥ്‌’ ആയി : രാജ്യമെങ്ങും യോഗാദിനാഘോഷം

Story dated:Sunday June 21st, 2015,12 41:pm

yogaday celebrationദില്ലി :രാജ്യം പ്രഥമ യോഗാദിനം അതിവിപുലമായ പരിപാടികളോടെ ആചരിച്ചു. ദില്ലിയിലെ രാജ്‌പഥില്‍ ്‌ പതിനായിരങ്ങള്‍ പങ്കെടുത്ത യോഗ ദിനാചരണപരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ാഘാടനം ചെയ്‌തു. യോഗ ദിനാചരനണത്തിലുടെ സമാധാനത്തിന്റെ പുതുയുഗമാണ്‌ പിറക്കുന്നതെന്ന്‌ മോദി പറഞ്ഞു.
ന്യൂയോര്‍ക്കില്‍ നടക്കുന്ന യോഗ ദിനാചരണപരിപാടിയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌ പങ്കെടുക്കും. കേരളത്തിലും വിപുലമായ പരിപാടകളാണ്‌ നടന്നുകൊണ്മിരിക്കുന്നത്‌.