രാജീവ്‌ ഗാന്ധി വധക്കേസ്‌ പ്രതി നളിനിക്ക്‌ പരോള്‍ അനുവദിച്ചു

nalini sriharanചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസ്‌ പ്രതി നളിനിക്ക്‌ പരോള്‍ അനുവദിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച്‌ വരികയാണ്‌ നളിനി. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ ജയിലില്‍ നിന്ന്‌ നാളെ രാവിലെയോടെ പുറത്തിറങ്ങുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

നളിനിയുടെ പിതാവിന്റെ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 12 മണിക്കൂര്‍ സമയമാണ്‌ പരോള്‍ അനുവദിച്ചിരിക്കുന്നത്‌. അതെസമയം കേസില്‍ ജയിലിലായ ഏഴ്‌ പ്രതികളുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക്‌ ഭീമഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരുന്നു.

പ്രതികളിലൊരാളായ മുരുഗന്റെ അമ്മ വെട്രിവേല്‍ സോമിനിയുടെ നേതൃത്വത്തിലാണ്‌ ഒപ്പുശേഖരണം ആരംഭിച്ചിരിക്കുന്നത്‌. ഏകദേശം പത്തു ലക്ഷത്തോളം പേര്‍ ഒപ്പിട്ട ഹര്‍ജി നല്‍കാനാണ്‌ ശ്രമം.