രാഷ്ട്രീയ നിലപാട് ഡിസംബര്‍ 31 ന് വ്യക്തമാക്കും;രജനീകാന്ത്

ചെന്നൈ: തന്റെ രാഷ്ട്രീയ നിലപാട് ഡിസംബര്‍ 31 ന് വ്യക്തമാക്കുമെന്ന് സ്റ്റൈല്‍മന്നന്‍ രജനീകാന്ത്. കോടാമ്പക്കത്ത് നടക്കുന്ന ആരാധകരുടെ സംഗമത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് ആരാധക സംഗമത്തില്‍ നിര്‍ണ്ണായക തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ദേശീയ മാധ്യമങ്ങളുടെ വന്‍ നിര തന്നെ കോടമ്പക്കത്ത് നിലയുറപ്പിച്ചിരുന്നു.

യുദ്ധത്തിനിറങ്ങിയാല്‍ ജയിക്കണം. അതിന് ജനപിന്തുണ മാത്രമല്ല തന്ത്രങ്ങളും വേണമെന്ന് രജനികാന്ത് കൂട്ടിച്ചേര്‍ക്കുകയുണ്ടായി. പതിനെട്ട് ജില്ലകളില്‍ നിന്നായി ആയിരിക്കണക്കിന് ആരാധകരാണ് രജനികാന്തിന്റെ പ്രസംഗം കേള്‍ക്കാന്‍ എത്തിയത്.