Section

malabari-logo-mobile

രാജീവ്ഗാന്ധി വധകേസ്; പ്രതികളെ വിട്ടയക്കാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി

HIGHLIGHTS : ദില്ലി : രാജീവ് ഗാന്ധി വധകേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തു കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. ഇതെ തുടര...

imagesദില്ലി : രാജീവ് ഗാന്ധി വധകേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തു കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. ഇതെ തുടര്‍ന്ന് രാജീവ് ഗാന്ധി വധകേസിലെ പ്രതികളുടെ മോചനം വൈകും. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ വിധി. രാജീവ് ഗാന്ധി വധകേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. മാര്‍ച്ച് ആറിന് കേസ് വീണ്ടും പരിഗണിക്കും.

പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രതികളെ വിട്ടയക്കാന്‍ ശ്രമിക്കുന്നതെന്നും പ്രതികളുടെ അപേക്ഷ ലഭിക്കാതെയാണ് തമിഴ്‌നാട് ഇത്തരത്തിലൊരു നീക്കത്തിന് മുതിര്‍ന്നത് എന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

sameeksha-malabarinews

പ്രഥമ ദൃഷ്ടിയില്‍ തന്നെ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രതികളെ വിട്ടയക്കാന്‍ തീരുമാനിച്ചതെന്ന് തെളിഞ്ഞതിനാല്‍ കേസില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരുമെന്നും സുപ്രീം കോടതി പറഞ്ഞു. ഇതു സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസ് വീണ്ടും മാര്‍ച്ച് ആറിന് പരിഗണിക്കും.

കേസിലെ പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ഇളവ് ചെയ്യാനുള്ള സുപ്രീം കോടതി വിധിക്കെതിരെയും കേന്ദ്രം പുനപരിശോധനാ ഹരജി നല്‍കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!