Section

malabari-logo-mobile

രാജീവ്ഗാന്ധി വധക്കേസ്; 4 പേരെ മോചിപ്പിക്കുന്നതിനെതിരെ കേന്ദ്രം കോടതിയില്‍

HIGHLIGHTS : ദില്ലി : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ മോചിപ്പിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം...

supreme courtദില്ലി : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ മോചിപ്പിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. 4 പ്രതികളെ മോചിപ്പിക്കുന്നതിനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം ഹര്‍ജി നല്‍കിയിരിക്കുന്നത്.

രാജീവ്ഗാന്ധി വധകേസിലെ പ്രതികളായ നളിനി, റോബര്‍ട്ട് ഫയസ്, രവീന്ദ്രന്‍, ജയകുമാര്‍ എന്നിവരെ വിട്ടയക്കുന്നതിനെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഇവരെയും മോചിപ്പിക്കാന്‍ തമിഴ്‌നാട് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ തുടങ്ങിയവരുടെ മോചനത്തിനായുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.

sameeksha-malabarinews

ദയാഹര്‍ജി പരിഗണിക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പ്രതികള്‍ക്ക് ശിക്ഷ ഇളവ് ചെയ്ത് നല്‍കാമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ജയലളിത മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. സംസ്ഥാന സര്‍ക്കാര്‍ നടപടിക്രമം പാലിച്ചില്ലെന്ന് കാണിച്ച് ചീഫ് ജസ്റ്റീസ് പി സദാശിവം അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് മോചിപ്പിക്കാനുള്ള ശ്രമം തടഞ്ഞത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!