Section

malabari-logo-mobile

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത്‌ രാജസ്ഥാന്‍ റോയല്‍സ്‌

HIGHLIGHTS : അഹമ്മദാബാദ്: ഐ പി എല്‍ എട്ടാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. മുംബൈ ഇന്ത്യന്‍സിനെ 7 വിക്കറ്റിനാണ് അവര്‍ തോല്‍പിച്ചത്. രാജസ്ഥാന്റെ തുടര്‍ച്ചയായ ...

prv_39bcd_1429033613അഹമ്മദാബാദ്: ഐ പി എല്‍ എട്ടാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. മുംബൈ ഇന്ത്യന്‍സിനെ 7 വിക്കറ്റിനാണ് അവര്‍ തോല്‍പിച്ചത്. രാജസ്ഥാന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. മൂന്ന് കളികള്‍ കളിച്ച മുംബൈ ഇന്ത്യന്‍സാകട്ടെ മൂന്നിലും തോറ്റു. നിലവില്‍ പോയിന്റ് പട്ടികയുടെ തലപ്പത്താണ് രാജസ്ഥാന്‍. മുംബൈ ആകട്ടെ ഏറ്റവും താഴെയും.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് ഈ സീസണിലെ മികച്ച തുടക്കമാണ് കിട്ടിയത്. എന്നാല്‍ സ്‌കോര്‍ 24 ല്‍ നില്‍ക്കേ ആരോണ്‍ ഫിഞ്ച് പേശിവലിവ് മൂലം മടങ്ങിയത് അവര്‍ക്ക് തിരിച്ചടിയായി. പാര്‍ഥിവ് പട്ടേല്‍, രോഹിത് ശര്‍മ, ഉന്മുക്ത് ചന്ദ് എന്നിവരും പെട്ടെന്ന് തന്നെ പുറത്തായി. പത്തോവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് എന്ന നിലയിലായിരുന്നു മുംബൈ.

sameeksha-malabarinews

കീരണ്‍ പൊള്ളാര്‍ഡും കോറി ആന്‍ഡേഴ്‌സനും ചേര്‍ന്ന് സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പോടെ മുംബൈയെ 150 കടത്തി. പൊള്ളാര്‍ഡ് 34 പന്തില്‍ 70ഉം ആന്‍ഡേഴ്‌സന്‍ 38 പന്തില്‍ 50 ഉം റണ്‍സെടുത്തു. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സായിരുന്നു മുംബൈയുടെ സ്‌കോര്‍. മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 19.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 79 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മിത്താണ് മാന്‍ ഓഫ് ദ മാച്ച്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!