മൂന്നാറില്‍ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 2 പേര്‍ മരിച്ചു

download (1) copyമൂന്നാര്‍: രാജമലയില്‍ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌  രണ്ടുപേര്‍ മരിച്ചു. രാജമലകണ്ട്‌ മടങ്ങുകയായിരുന്ന വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ്സാണ്‌ അപകടത്തില്‍പ്പെട്ടത്‌. തൃശൂര്‍ സ്വദേശി ഷാജു, പെരുമ്പാവൂര്‍ സ്വദേശി അജേഷ്‌ എന്നിവരാണ്‌ മരിച്ച രണ്ടുപേര്‍. ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതമാണ്‌.

രാജമല കണ്ടിറങ്ങവെ ബ്രേക്ക്‌ തകരാറായതിനെ തുടര്‍ന്ന്‌ ബസ്‌ നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം വിട്ട ബസ്‌ സമീപത്തുണ്ടായിരുന്ന കാറിനെ ഇടിച്ച്‌ തെറിപ്പിച്ച ശേഷം കൊക്കയിലേക്ക്‌ മറിയുകയായിരുന്നു. ബസില്‍ പതിനാലോളം പേര്‍ ഉണ്ടായിരുന്നതായാണ്‌ സൂചന.

ഇരവികുളം നാഷണല്‍ പാര്‍ക്കിന്‌ സമീപം അഞ്ചാം മൈലിലാണ്‌ സംഭവമുണ്ടായത്‌. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.