Section

malabari-logo-mobile

രാജഹംസം ചന്ദ്രലേഖയ്ക്ക് ഇനി സിനിമയിലും പാടാം.

HIGHLIGHTS : യൂട്യൂബിലൂടെ തന്റെ സ്വരമാധുരിയിലൂടെ ആയിരങ്ങളുടെ മനസ്സിലിടംപിടിച്ച അടൂരിന്റെ ഗായിക ചന്ദ്രലേഖയ്ക്ക് സിനിമയില്‍ പിന്നണി പാടാനുള്ള അവസരം കൈവരുന്നു.

 

chandra-lekha-300x183യൂട്യൂബിലൂടെ തന്റെ സ്വരമാധുരിയിലൂടെ ആയിരങ്ങളുടെ മനസ്സിലിടംപിടിച്ച അടൂരിന്റെ ഗായിക ചന്ദ്രലേഖയ്ക്ക് സിനിമയില്‍ പിന്നണി പാടാനുള്ള അവസരം കൈവരുന്നു. ഭര്‍ത്താവിന്റെ സഹോദരന്‍ മൊബൈല്‍ഫോണില്‍ റിക്കോര്‍ഡ് ചെയ്ത് യൂട്യൂബിലിട്ട പാട്ട് ഇ ലോകത്ത് തരംഗമായി മാറിയതോടെയാണ് ചന്ദ്രലേഖയെ തേടി ഇപ്പോള്‍ സിനിമയില്‍ നിന്നും അവസരമെത്തിയിരിക്കുന്നത്. ഇപ്പോള്‍തന്നെ ചന്ദ്രലേഖയുടെ പാട്ട് ഫേസ്ബുക്കില്‍ നാലുലക്ഷത്തിലധികംപേര്‍ കേട്ടുകഴിഞ്ഞു. എന്നാല്‍ ചന്ദ്രലേഖക്ക്് ഒരു ഇമെയിലോ,ഫേസ്ബുക്ക് അക്കൗണ്ടോ ഇല്ല എന്നതാണ് ഏറെ രസകരം.

ചന്ദ്രലേഖയടെ പാട്ടുകേട്ട മോഹന്‍ സിത്താര,ബിജിപാല്‍,രതീഷ് വേഗ, റോണി റാഫേല്‍ എന്നീ സംഗീത സംവിധായകരാണ് സിനിമയില്‍ അവസരം നല്‍കാമെന്ന് ഉറപ്പു നല്‍കിയിരിക്കുന്നത്.

sameeksha-malabarinews

അടൂര്‍ സ്വദേശിനിയായ ചന്ദ്രലേഖ കഴിഞ്ഞ വര്‍ഷം ഓണക്കാലത്താണ് ഈ പാട്ടുപാടിയത്. ഭര്‍ത്താവ് രഘുവിന്റെ സഹോദരനായ ദര്‍ശനാണ് ഇത് മൊബൈലില്‍ പകര്‍ത്തി യൂട്യൂബിലിട്ടത്. ഈ ഗാനം വൈറലായി പടര്‍ന്നതോടെ ഇപ്പോള്‍ ചന്ദ്രലേഖയുടെ ഫോണിനും ഒരൊഴിവുമില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും മറുപടി പറഞ്ഞും പാട്ടുപാടിക്കൊടുത്തും ചന്ദ്രലേഖ തിരക്കിലാണ്.

[youtube]http://www.youtube.com/watch?v=-WJ2aYDjQGU[/youtube]

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!