മഴക്കാല രോഗ – പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എടപ്പാളില്‍ തുടക്കം

Story dated:Tuesday June 27th, 2017,06 42:pm
sameeksha sameeksha

എടപ്പാള്‍: സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടപ്പാക്കു സമഗ്ര രോഗ പ്രതിരോധ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. എടപ്പാളില്‍ മഴക്കാല രോഗ പ്രതിരോധ – ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലും ശുചിത്വ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. കെ.വാസുകിയും ഉം നേതൃത്വം നല്‍കി. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുതെന്നും ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാന്‍ പദ്ധതികളാവിഷ്‌കരിക്കണമെന്നും മന്ത്രി പറഞ്ഞു.

കടയുടമകളോട് എത്രയും പെട്ടെന്ന് സംസ്‌കരണ സംവിധാന മൊരുക്കണമെും അല്ലാത്തപക്ഷം കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊ്ന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി, എടപ്പാള്‍, വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ബിജോയ് പി.സി, ശ്രീജ പാറക്കല്‍, ജില്ലാ ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ പ്രീതി മേനോന്‍, പ്രോഗ്രാം ഓഫീസര്‍ ഒ. ജ്യോതിഷ്, ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റ് വിനീത് കെ. എന്നിവര്‍ പങ്കെടുത്തു. തൊഴിലുറപ്പ് തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എിവരും പങ്കാളികളായി.