സംസ്ഥാനത്ത്‌ വ്യാഴാഴ്‌ചവരെ കനത്ത മഴക്ക്‌ സാധ്യത

Rain in Keralaതിരുവനന്തപുരം: സംസ്ഥാനത്ത്‌ വ്യാഴാഴ്‌ചവരെ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജില്ലാ കലക്ടര്‍മാര്‍ക്ക്‌ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. കടലില്‍ കുളിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

കേരള കര്‍ണാടക തീരത്ത്‌ ന്യൂനമര്‍ദ്ദ പാത്തി ശ്‌കതി പ്രാപിച്ചു. പടിഞ്ഞാറന്‍ കാറ്റും ശക്തിയായി വീശുന്നുണ്ട്‌. ബംഗാള്‍ തീരത്ത്‌ അന്തരീക്ഷ ചുഴിയും രഹൂപപ്പെട്ടു. ഈ മാസം 23 വരെ ശക്തമായ മഴയുണ്ടാകും മല്‍സ്യതൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന്‌ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

ദുരന്തനിവാരണ അതോറിറ്റി ജില്ലാകലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. മലയോരമേഖലയിലെ വിനോദസഞ്ചാരികള്‍ക്കും താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തും. തീരപ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്‌.