കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

maza copyദില്ലി: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍  ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവില്‍ സാധാരണയെക്കാളും 5 ഡിഗ്രി ചൂടാണുള്ളത് വേനല്‍ മഴ പെയ്യുന്നതോടെ ചൂട് കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മാലി ദ്വീപിന് മുകളില്‍ ചക്രവാതം രൂപപ്പെട്ടതാണ് കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടാക്കിയതെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. മെയ് അഞ്ചിന് ശേഷം ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇതോടെ ചൂട് രണ്ട് ഡിഗ്രിയെങ്കിലും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ വിഗ്ദര്‍ പറഞ്ഞു.