ഇടപ്പള്ളിയില്‍ പാളത്തില്‍ വിള്ളല്‍;ചെന്നൈ-ആലപ്പു സൂപ്പര്‍ ഫാസ്റ്റ്‌ പിടിച്ചിട്ടു

trackകൊച്ചി: പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന്‌ ട്രെയിന്‍ പിടിച്ചിട്ടു. ചെന്നൈ- ആലപ്പുഴ സൂപ്പര്‍ഫാസറ്റ്‌ ട്രെിയിനാണ്‌ പിടിച്ചിട്ടത്‌. രാവിലെ 9.15 ഓടെയാണ്‌ സംഭവം. ട്രെയിനിന്റെ മൂന്നാമത്തെ ബോഗി കടന്നു പോയതിന്‌ ശേഷമാണ്‌ ലൈന്‍മാര്‍ പാളത്തില്‍ വിള്ളല്‍ കണ്ടത്‌. തുടര്‍ന്ന്‌ ഉടന്‍തന്നെ ലൈന്‍മാന്‍ അപകടസൂചന നല്‍കുകയായിരുന്നു. ഇതെതുടര്‍ന്ന്‌ ട്രെയിന്‍ നിര്‍ത്തി.

അരമണിക്കൂര്‍ നീണ്ട അറ്റകുറ്റപണിക്കുശേഷം ട്രെയിന്‍ യാത്ര തുടരുകയായിരുന്നു.