തിരുവനന്തപുരം-ഷൊര്‍ണൂര്‍ റൂട്ടില്‍ പാളത്തില്‍ വിള്ളല്‍;ട്രെയിനുകള്‍ക്ക്‌ വേഗ നിയന്ത്രണം

railways_ecoastalworldകൊച്ചി: അങ്കമാലി കറുകുറ്റിയിലെ ട്രെയിന്‍ അപകടത്തിന്റെ തെളിവെടുപ്പ്‌ ആരംഭിച്ചു. എറണാകുളം റെയില്‍വേ ഏരിയാ മാനേജരുടെ ഓഫീസില്‍ വെച്ചാണ്‌ തെളിവെടുപ്പ്‌ നടത്തുന്ന്‌. തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെ പാളത്തില്‍ 202 സ്ഥലങ്ങളില്‍ വിള്ളലുണ്ടെന്നും 100 കിലോമീറ്റര്‍ പാളം മാറ്റാതെ ഇത്‌ പരിഹരിക്കാന്‍ കഴിയില്ലെന്നും നേരത്തെ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും സതേണ്‍ റെയില്‍വേ എഞ്ചിനിയേഴ്‌സ്‌ അസോസിയേഷന്‍ അറിയിച്ചിരുന്നു.

ചൊവ്വാഴ്‌ച രാവിലെ മുതല്‍ വിളളലുള്ള ഭാഗങ്ങളില്‍ വേഗത നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ജോലികള്‍ എന്‍ജിനീയറിങ്‌ വിഭാഗം ഉദ്യോഗസ്ഥര്‍ ആരംഭിച്ചു. ചാലക്കുടി മുതല്‍ ആലുവ വരെ 15 സ്ഥലങ്ങളില്‍ ഇതിനോടകം വേഗ നിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌.

കുറുക്കുറ്റി അപകടത്തെ തുടര്‍ന്നു തടസപ്പെട്ട ട്രെയിന്‍ ഗതാഗതം കഴിഞ്ഞദിവസം പുലര്‍ച്ചെയാണു പുനഃസ്ഥാപിച്ചത്‌. മിക്ക ദീര്‍ഘദൂര ട്രെയിനുകളും മണിക്കൂറുകളോളം വൈകിയോടുന്നതിനു പുറകെ വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയതും ട്രെയിന്‍ ഗതാഗതത്തെ കാര്യമായി ബാധിക്കും.

Related Articles