റെയില്‍വേ സ്റ്റേഷനുകളിലേക്ക്‌ ബോംബ്‌ ഭീഷണി;രണ്ടു പേര്‍ അറസ്റ്റില്‍

calicut raiway stationകോഴിക്കോട്‌: കോഴിക്കോട്‌, എറണാകുളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകള്‍ ബോംബ്‌ വെച്ച്‌ തകര്‍ക്കുമെന്ന്‌ വ്യാജ ഫോണ്‍ സന്ദേശം നല്‍കിയ രണ്ടുപേര്‍ അറസ്റ്റില്‍. ബേപ്പുര്‍ മണ്ണിക്കണ്ടി വീട്ടില്‍ അബ്ദുള്‍സലാം(43), ബേപ്പൂര്‍ ഊക്കത്ത്‌ വീട്ടില്‍ ഉമേഷ്‌(32) എന്നിവരാണ്‌ അറസ്റ്റിലായത്‌.

ഇന്നലെ രാത്രിയാണ്‌ കണ്‍ട്രോള്‍ റൂമിലേക്ക്‌ വ്യാജഫോണ്‍ സന്ദേശം എത്തിയത്‌. മാവോയിസ്‌റ്റാണെന്ന്‌ പറഞ്ഞാണ്‌ ഭീഷണി. തുടര്‍ന്ന്‌ കസബ പോലീസും സൈബര്‍ സെല്ലും നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികള്‍ വലയിലായത്‌. ഇന്നു പുലര്‍ച്ച ഇരുവരെയും ബേപ്പൂരിലെ വീട്ടിലെത്തിയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

ഉമേഷിന്റെ ഫോണ്‍ ഉപയോഗിച്ചാണ്‌ അബ്ദുള്‍സലാം വ്യാജ സന്ദേശം അയച്ചത്‌. പെയിന്റിംഗ്‌ തൊഴിലാളിയായ അബ്ദുള്‍സലാം നേരത്തെ ഗള്‍ഫിലായിരുന്നു.