Section

malabari-logo-mobile

റെയില്‍വേ പരിഷ്‌കരണത്തിന്റെ കേന്ദ്ര ചുമതല ഇ ശ്രീധരന്‌

HIGHLIGHTS : ദില്ലി: ഇന്ത്യന്‍ റെയില്‍വേ പരിഷ്‌ക്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന്‌ വേണ്ടി ഇ ശ്രീധരനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ്‌ കേന്ദ്ര...

Untitled-1 copyദില്ലി: ഇന്ത്യന്‍ റെയില്‍വേ പരിഷ്‌ക്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന്‌ വേണ്ടി ഇ ശ്രീധരനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ്‌ കേന്ദ്ര റയില്‍വേ മന്ത്രാലയം പുറത്തിറക്കി. ശ്രീധരന്‌ പൂര്‍ണ ചുമതല നല്‍കിക്കൊണ്ടാണ്‌ കേന്ദ്ര സര്‍ക്കാര്‍ ചുമതല നല്‍കിയിരിക്കുന്നത്‌. പരിഷ്‌ക്കരണത്തിനായുള്ള നിര്‍ദേശങ്ങള്‍ മൂന്ന്‌ മാസത്തിനുള്ളില്‍ സമര്‍പ്പിക്കണം.

സമ്പൂര്‍ണ ചുമതല നല്‍കിയതിലൂടെ റെയില്‍വേയുടെ എന്‍ഡല്‍ അടക്കമുള്ള കാര്യങ്ങളില്‍ ശ്രീധരന്‌ സ്വാതന്ത്ര്യമെടുക്കാം. കൊങ്കണ്‍ റയില്‍ പാത, പാമ്പന്‍ പാലം, രാജ്യത്തെ ആദ്യ മെട്രോ റയില്‍ പാതയായ കൊല്‍ക്കത്ത മെട്രോയുടെ രൂപ രേഖ, ഡല്‍ഹി മെട്രോ തുടങ്ങിയ നിര്‍മ്മാണങ്ങള്‍ കുറ്റമറ്റതാക്കി നിര്‍മ്മിച്ചത്‌ ശ്രീധരന്റെ നേതൃത്വത്തിലായിരുന്നു.

sameeksha-malabarinews

മെട്രോ മാന്‍ എന്നറിയപ്പെടുന്ന ശ്രീധരന്‌ പത്മശ്രീ, പത്മഭൂഷണ്‍, ഫ്രഞ്ച്‌ സര്‍ക്കാറിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയിലൊന്നായ നൈറ്റ്‌ ഓഫ്‌ ദി ലീജയണ്‍ ഓണ്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!