Section

malabari-logo-mobile

റെയില്‍വേ ബജറ്റ്: കേരളത്തിന് കിട്ടിയത് ഇതൊക്കെ

HIGHLIGHTS : ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റില്‍ കേരളത്തിന് അവഗണനയെന്ന് തന്നെ വേണം ഇത്തവണയും പറയാന്‍. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പണം അനുവദിച്ചത് ഒഴിവാക്കിയാല്‍

kanjikode-coach-factoryന്യൂഡല്‍ഹി: റെയില്‍വേ ബജറ്റില്‍ കേരളത്തിന് അവഗണനയെന്ന് തന്നെ വേണം ഇത്തവണയും പറയാന്‍. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പണം അനുവദിച്ചത് ഒഴിവാക്കിയാല്‍ പാത ഇരട്ടിപ്പിക്കല്‍ ഉള്‍പ്പടെയുള്ളവയ്ക്ക് നാമമാത്രമായ തുക നല്‍കി കേരളത്തെ ബജറ്റില്‍ ഒതുക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. പുതിയ ട്രെയിനുകളുടെ ഒന്നും പ്രഖ്യാപനം ഉണ്ടാകാതിരുന്നതും കേരളത്തിന് തിരിച്ചടിയായി.

വൈദ്യുതീകരണം, പാതി ഇരട്ടിപ്പിക്കല്‍, കഞ്ചിക്കോട് കോച്ച് ഫാക്ടറി എന്നിവയ്ക്ക് വേണ്ടിയാണ് കേരളം ശക്തമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആവശ്യങ്ങള്‍ക്കൊന്നും കാര്യമായ പരിഗണന കിട്ടിയല്ല. ഏറെ പ്രത്യേകതകളോട് കൂടി റെയില്‍ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിന് ലഭിച്ചത് ഇതൊക്കെയാണ്.

sameeksha-malabarinews

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് വകയിരുത്തിയത് 514 കോടി രൂപ. തിരുനാവായ ഗുരുവായൂര്‍ പാതയ്ക്ക് ഒരു കോടി. ദണ്ഡിവനം തിരുവന്തപുരം പാതയ്ക്ക് 5 കോടി. കൊല്ലം തിരുനെല്‍വേലി പാതയ്ക്ക് 85കോടി. കോഴിക്കോട് മംഗലാപുരം പാതയ്ക്ക് 4 കോടി 20 ലക്ഷം. ചെങ്ങന്നൂര്‍ ചിങ്ങവനം പുതിയ പാത നിര്‍മ്മാണത്തിന് 58കോടി. ചേപ്പാട് കായം കുളം പാത ഇരട്ടിപ്പിക്കലിന് 10 കോടി.

അമ്പലപ്പുഴ ഹരിപ്പാട് പാത ഇരട്ടിപ്പിക്കല്‍ 55 കോടി. എറണാകുളം കുമ്പളം പാതയ്ക്ക് 30 കോടി. തിരുവനന്തപുരം കന്യാകുമാരി പാതയ്ക്ക് 20 കോടി 58 ലക്ഷം. എറണാകുളം പിറ്റ് ലൈന് 3 കോടി. ആയിരം കോടി രൂപയോളം വേണ്ടി വരുന്ന ശബരി പാതയ്ക്ക് വേണ്ടി 5 കോടി മാത്രമാണ് ബജറ്റില്‍ കേന്ദ്രം അനുവദിച്ചിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!