Section

malabari-logo-mobile

റെയില്‍വേ ബജറ്റ് ; കേരളത്തിന് 3 ട്രെയിനുകള്‍

HIGHLIGHTS : 72 പുതിയ ട്രെയിനുകള്‍ ദില്ലി : റെയില്‍വേ ബജറ്റില്‍ കേരളത്തിനായി 3 ട്രെയിനുകള്‍. തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിന്‍, പുനലൂര്‍ കന്യ...

72 പുതിയ ട്രെയിനുകള്‍

India-8ദില്ലി : റെയില്‍വേ ബജറ്റില്‍ കേരളത്തിനായി 3 ട്രെയിനുകള്‍. തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിന്‍, പുനലൂര്‍ കന്യാകുമാരി പാസഞ്ചര്‍ ട്രെയിന്‍, തിരുവനന്തപുരം ബംഗളൂരു ദൈ്വവാര പ്രീമിയം ട്രെയിന്‍ എന്നിവയാണ് അനുവദിച്ചിട്ടുള്ളത്. ആഴ്ചയില്‍ രണ്ട് ദിവസമാണ് ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്തുന്നത്. കേരളത്തിന് മെമൂ അനുവദിച്ചിട്ടില്ല. പാലക്കാട് കോച്ച് ഫാക്ടറിയെ കുറിച്ച് പരാമര്‍ശം ഇല്ലാത്തതിനാല്‍ കേരളം ലോകസഭയില്‍ പ്രതിഷേധം അറിയിച്ചു.

sameeksha-malabarinews

റെയില്‍വേ ബജറ്റില്‍ 38 എക്‌സ്പ്രസ്സ് ട്രെയിനുകള്‍, 10 പാസഞ്ചറുകള്‍, 4 മെമു, 3 ഡെമു, 17 പ്രീമിയം ട്രെയിനുകള്‍ എന്നിവ അനുവദിച്ചു. മുംബൈ – അമൃത്സര്‍, പട്‌ന- പൂണെ, പൂണെ-ഹൗറ എന്നിവയാണ് പ്രീമിയം ട്രെയിനുകള്‍.

ട്രെയിന്‍ യാത്രാ നിരക്കില്‍ ബജറ്റില്‍ മാറ്റം വരുത്തിയിട്ടില്ല. റെയില്‍വേ കാറ്ററിങ്ങിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചു. ട്രെയിനുകളില്‍ ബയോ ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കും. ഇന്ത്യന്‍ റെയില്‍വേ നൂറുകോടി ടണ്‍ കൈകാര്യം ചെയ്ത് വികസിത രാജ്യങ്ങളായ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പമെത്തി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!