ടി ഒ സൂരജിന്റെ സ്വത്ത്‌ കണ്ടുകെട്ടണം വിഎസ്‌

തിരു :പൊതുമരാമത്ത്‌ സെക്രട്ടറി ടിഒ സൂരജിന്റെ വീട്ടിലും ഓഫീസുകളിലും വിജിലന്‍സ്‌ നടത്തിയ റെയിഡില്‍ നിരവധി സുപ്രധാന രേഖകള്‍ കണ്ടെത്തി
ഇന്നലെ രാവിലെ ഏഴുമണി മുതല്‍ തുടങ്ങിയ റെയ്‌ഡ്‌ ഇന്ന്‌ പുലര്‍ച്ചയാണ്‌ അവസാനിച്ചത്‌. റിലയന്‍സുമായി ഫോര്‍ ജി കേബിളുമായി ബന്ധപ്പെട്ട്‌ ചില സുപ്രധാന രേഖകളും കണ്ടെത്തിയിട്ടുണ്ട്‌. രൂപയുടെ അനധികൃത സ്വത്തുണ്ടെന്നായിരുന്നു വിജലന്‍സിന്റെ അന്വേഷണസംഘം പറഞ്ഞിരുന്നത്‌. എന്നാല്‍ റെയിഡില്‍ ഇതില്‍ അധികം അനധികൃത സ്വത്ത്‌ ഉണ്ടെന്നാണ്‌ കണ്ടെത്തിയത്‌
സൂരജിനെ സസ്‌പെന്‍ഡ്‌ ചെയ്യാനുള്ള ശുപാര്‍ശ അന്വേഷണസംഘം ഇന്ന്‌ കൈമാറും.

വിജലന്‍സ്‌ കണ്ടെത്തിയ അനധികൃത സ്വത്ത്‌ ഉടന്‍ കണ്ടുകെട്ടണമെന്നും ടിഒ സൂരജിന്‌ ഉടന്‍ സസ്‌പെന്‍ഡ്‌ ചെയ്യണെമെന്നും പ്രതിപക്ഷനേതാവ്‌ വിഎസ്‌ അച്ചുതനാന്ദന്‍ ആവിശ്യപ്പെട്ടു.