Section

malabari-logo-mobile

തൃശൂരില്‍ മാധ്യമ സ്ഥാപനത്തില്‍ പോലീസ്‌ റെയ്‌ഡ്‌: അറസ്റ്റിലായവരെ വിട്ടയച്ചു

HIGHLIGHTS : തൃശൂര്‍: തൃശൂരില്‍ നിന്ന്‌ പുറത്തിറങ്ങുന്ന കേരളീയം മാസികയുടെ ഓഫീസില്‍ പോലീസ്‌ റെയ്‌ഡ്‌. റെയ്‌ഡില്‍ കേരളീയത്തിന്റെ മൂന്ന്‌ പ്രവര്‍ത്തകരെ പോലീസ്‌ അറസ...

kerala-350x184തൃശൂര്‍: തൃശൂരില്‍ നിന്ന്‌ പുറത്തിറങ്ങുന്ന കേരളീയം മാസികയുടെ ഓഫീസില്‍ പോലീസ്‌ റെയ്‌ഡ്‌. റെയ്‌ഡില്‍ കേരളീയത്തിന്റെ മൂന്ന്‌ പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. കേരളീയത്തിന്റെ മാര്‍ക്കറ്റിങ്‌ മാനേജര്‍ അജിലാല്‍ സിഎം, അധ്യാപകരായ സന്തോഷ്‌, വിശ്വനാഥ്‌ എന്നിവരയൊണ്‌ അറസ്റ്റിലായത

എസ്‌പി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലാണ്‌ റെയ്‌ഡ്‌ നടന്നത്‌. ഇന്ന്‌ പുലര്‍ച്ച 1.30 മണിയോടെ നടന്ന റെയ്‌ഡില്‍ സായൂധ ധാരികളായ പോലീസ്‌ സംഘമാണ്‌ പങ്കെടുത്തത്‌. മാവോയിസ്‌റ്റ്‌ ബന്ധം ഉന്നയിച്ചാണ്‌ റെയ്‌ഡ്‌ നടത്തിയതെന്ന്‌ റിപ്പോര്‍ട്ട്‌. അറസ്‌റ്റ്‌ ചെയ്‌ത ഇവരെ തൃശൂര്‍ ഈസ്‌റ്റ്‌ സ്‌റ്റേഷനില്‍ എത്തിച്ച്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മറിക്കൂറുകളോളം ചോദ്യം ചെയ്‌തു. ഇവരെ സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന്‌ രാവിലെ 8.30 മണിയോടെ വിട്ടയച്ചു. അടച്ചുപൂട്ടിയിരുന്ന കേരളീയം ഓഫീസിന്റെ താക്കോല്‍ സ്ഥാപനത്തിന്റെ ഉടമസ്ഥര്‍ക്ക്‌ തിരിച്ചു നല്‍കി.

sameeksha-malabarinews

16 വര്‍ഷമായി തൃശൂരില്‍ നിന്ന്‌ പുറത്തിറങ്ങുന്ന പരിസ്ഥിതി വിഷയങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കുന്ന മാസികയാണ്‌ കേരളീയം. പ്ലാച്ചിമട, കാതികൂടം,നില്‍പ്പ്‌ സമരം തുങ്ങിയ വിഷയങ്ങളില്‍ നിരവധി പഠനങ്ങളും ലേഖനങ്ങളും കേരളീയം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!