രാഹുല്‍ഗാന്ധിക്കെതിരെ ആര്‍എസ്എസ് നിയമനടപടിക്ക് ഒരുങ്ങുന്നു

rahul-gandhiദില്ലി : രാഹുല്‍ഗാന്ധിക്കെതിരെ ആര്‍എസ്എസ് നിയമ നടപടിക്കൊരുങ്ങുന്നു. ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസ് ആണെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനക്കെതിരെയാണ് നടപടി സ്വീകരിക്കാന്‍ ആര്‍എസ്എസ് ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ രാഹുലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്യുമെന്ന് ആര്‍എസ്എസ് വ്യക്തമാക്കിയിട്ടുണ്ട്.

മുംബൈയില്‍ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ആര്‍എസ്എസുകാര്‍ മഹാത്മാഗാന്ധിയെ കൊന്നതിനു ശേഷം ഇപ്പോള്‍ തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കാനിറങ്ങുകയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞത്. ഇന്നലെയാണ് രാഹുല്‍ഗാന്ധിയുടെ ഈ വിവാദമായ പ്രസ്താവനയുണ്ടായത്.