രാഹുല്‍ഗാന്ധി ഇന്ന് കേരളത്തില്‍

Rahul-Gandhi edതിരു: സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളുടെ പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും. ആദ്യം കാസര്‍കോഡ് ടി സിദ്ദിഖിന്റെ പ്രചരണപരിപാടിയിലാണ് പങ്കെടുക്കുക.

മംഗലാപുരത്തു നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കാസര്‍കോഡ് ഗവ. കോളേജിലെത്തുന്ന രാഹുല്‍ഗാന്ധി 11 മണിക്ക് കാസര്‍കോട്ട് നഗരസഭാസ്റ്റേഡിയത്തിലെത്തിയാണ് സംസാരിക്കുക. തുടര്‍ന്ന് ഇടുക്കി, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലായിരിക്കും രാഹുല്‍ പര്യടനം നടത്തുക.

എഡിജിപി ശങ്കര്‍റെഡ്ഡിയുടെ നേതൃത്വത്തില്‍ 450 പോലീസുകാരെയും സുരക്ഷാ ചുമതലക്കായി നിയോഗിച്ചിട്ടുണ്ട്.

രാവിലെ ഒമ്പതുമണി മുതലാണ് പരിപാടി നടക്കുന്ന കാസര്‍കോഡ് നഗരസഭാ സ്റ്റേഡിയത്തിലേക്ക് പ്രവേശനം നടത്തുക. തുറന്ന വാഹനങ്ങളോ, കുടിവെള്ളം നിറച്ച കുപ്പികളോ അനുവദിക്കില്ലെന്നും പരിശോധനകള്‍ക്ക് ശേഷം മാത്രമേ ആളുകളെ സ്റ്റേഡിയത്തിനുള്ളിലേക്ക് കടത്തി വിടൂ എന്നും എഡിജിപി അറിയിച്ചു. ഹെലികോപ്റ്റര്‍ പരീക്ഷണ പറക്കലും , മോക്ഡ്രില്ലും ഇന്നലെ നടത്തിയിരുന്നു.