Section

malabari-logo-mobile

രാഹുല്‍ ഗാന്ധി തിരിച്ചെത്തി

HIGHLIGHTS : ന്യൂഡല്‍ഹി: 56 ദിവസത്തെ അജ്ഞാത വാസത്തിന് ശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചെത്തി. വ്യാഴാഴ്ച രാവിലെ

Rahul_Gandhi_sa6411ന്യൂഡല്‍ഹി: 56 ദിവസത്തെ അജ്ഞാത വാസത്തിന് ശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചെത്തി. വ്യാഴാഴ്ച രാവിലെ 11.15നുള്ള തായ്‌ലന്‍ഡില്‍ നിന്നുള്ള വിമാനത്തിലാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്നും രാഹുല്‍ ഗാന്ധഇ നേരെ വീട്ടിലേക്കാണ് പോയത്. തുഗ്ലക് റോഡിലെ വീട്ടില്‍ അമ്മ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി എന്നിവര്‍ രാഹുലിനെ കാത്തിരിക്കുന്നുണ്ടായിരുന്നു.

ഫെബ്രുവരി 23 നുള്ള ബഡ്ജറ്റ് സെക്ഷന് രണ്ട് ദിവസം മുമ്പാണ് പാര്‍ട്ടിയില്‍ നിന്നും ലീവെടുത്ത് രാഹുല്‍ അപ്രത്യക്ഷനായത്. പിന്നീടിങ്ങോട്ട് എവിടെയാണ് രാഹുല്‍ ഗാന്ധി എന്ന ചര്‍ച്ചയിലായി ഇന്ത്യ. കഴിഞ്ഞ രണ്ട് മാസത്തോളമായി രാഹുല്‍ ഗാന്ധി മ്യാന്‍മാറിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മ്യാന്‍മാറിലെ യാംഗോണില്‍ ധ്യാനത്തിലായിരുന്നത്രെ രാഹുല്‍.

sameeksha-malabarinews

കാറിന്റെ പിന്‍സീറ്റിലിരുന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് രാഹുല്‍ ഗാന്ധി വീട്ടിലേക്ക് പോയത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ രാഹുല്‍ കൂട്ടാക്കിയില്ല. ബുധനാഴ്ച രാത്രി രാഹുല്‍ തിരിച്ചെത്തേണ്ടതായിരുന്നു. തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഏപ്രില്‍ 19ഓടെ രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കിസാന്‍ റാലിയിലാകും രാഹുല്‍ പ്രത്യക്ഷപ്പെടുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!