സിപിഎമ്മനെ കുറ്റം പറയാതെ മോദിക്കെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി

congressകോഴിക്കോട്‌: തിരഞ്ഞെടുപ്പ്‌ കാലത്ത്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ എല്ലാം മറന്ന്‌ യൂവാക്കളെയും, തൊഴിലാളികളെയും കര്‍ഷകരെയും വഞ്ചിക്കുകയാണ്‌ നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന്‌ എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യൂത്ത്‌ കോണ്‍ഗ്രസ്സ്‌ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച്‌ കോഴിക്കോട്‌ കടപ്പുറത്ത്‌ നടന്ന യുവജനറാലി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഭരണത്തിലേറിയിട്ട്‌ ഒരു വര്‍ഷത്തിനുള്ളില്‍ 16 രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച മോദി ഒരു സാധരണക്കാരിന്റെയും അടുത്തുപോയിട്ടില്ലെന്നും രാഹുല്‍ പരിഹസിച്ചു. സാധാരണക്കാരനെ മറക്കുകയും കുത്തകകളെ പ്രീണിപ്പിക്കുകയും ചെയ്യുന്ന മോദിയുടെ സ്യൂട്ട്‌-ബുട്ട്‌ സര്‍ക്കാര്‍ 5 വര്‍ഷം തികക്കില്ലെന്ന്‌ രാഹുല്‍. പറഞ്ഞു.

പ്രസംഗത്തിലുടനീളം മോദിക്കെതിരെ ആഞ്ഞടിച്ച രാഹുല്‍ കേരളത്തിലെ പ്രധാനപ്രതിപക്ഷമായി സിപിഎമ്മനെ പേരിന്‌ പോലും വിമര്‍ശിക്കാഞ്ഞതും ശ്രദ്ധേയമായി. രാഹുല്‍ കേരളരാഷ്ടിയത്തെ കുറിച്ചും കാര്യമായൊന്നും രാഹുല്‍ പ്രതികരിച്ചില്ല. കേന്ദ്രനേതാക്കളായ എകെ ആന്റണിയും വയലാര്‍രവിയുമടക്കമുള്ള കോണ്‍ഗ്രസ്‌ സീനിയര്‍ നേതാക്കളുമായി കേരളത്തിലെ പാര്‍ട്ടിയിലെ പ്രശനങ്ങള്‍ ചര്‍ച്ച ചെയ്‌തതായാണ്‌ സൂചന. യുഡിഎഫ്‌ സര്‍ക്കാരിന്റെ പ്രതിച്ഛായ തകരുന്നതില്‍ രാഹുല്‍ ഉത്‌കണ്‌ഠ പ്രകടപിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.