Section

malabari-logo-mobile

റഹ്മാന്‍ മെമ്മോറിയല്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ്‌

HIGHLIGHTS : ദോഹ: കോഴിക്കോട് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന ഒന്നാമത് ഒളിംപ്യന്‍ റഹ്മാന്‍ മെമ്മോറിയല്‍ സെവന്‍സ്

footballദോഹ: കോഴിക്കോട് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന ഒന്നാമത് ഒളിംപ്യന്‍ റഹ്മാന്‍ മെമ്മോറിയല്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബിന്‍ ഉംറാന്‍ യര്‍മൂക്ക് ഗ്രൗണ്ടിലാണ് മത്സരം. ഒളിംപ്യന്‍ റഹ്മാന്റെ പുത്രനും മുന്‍ ഇന്ത്യന്‍ താരവും ദക്ഷിണ റയില്‍വേ ഫുട്ബാള്‍ ടീം ക്യാപ്റ്റനുമായിരുന്ന ഹാരിസ് റഹ്മാന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
1980കളുടെ തുടക്കത്തില്‍ ജൂനിയര്‍ സ്റ്റേറ്റ് കളിച്ചു കൊണ്ടായിരുന്നു ഹാരിസ് റഹ്മാന്‍ കളിക്കളത്തില്‍ തുടക്കം കുറിച്ചത്. അണ്ടര്‍ 23 ഇന്ത്യന്‍ ടീമില്‍ അംഗമായ ഹാരിസ് 1984 മുതല്‍ ഒന്‍പത് വര്‍ഷം കേരള, തമിഴ്‌നാട്, റെയില്‍വേ ടീമുകള്‍ക്കായി സന്തോഷ് ട്രോഫി ജേഴ്‌സി അണിഞ്ഞു. 1986- 88 കാലത്ത് ടൈറ്റാനിയത്തിന്റേയും 1988 മുതല്‍ 2000 വരെ റയില്‍വേയുടേയും കാവല്‍ഭടനായിരുന്നു ഹാരിസ് റഹ്മാന്‍. 1990 മുതല്‍ 94 വരെ റയില്‍വേയുടെ ക്യാപ്റ്റനായാണ് കളിക്കളത്തില്‍ നിറഞ്ഞത്. 1989ല്‍ ഗോവയില്‍ നടന്ന ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ അക്കാദമിക് കൊയിബ്രക്കെതിരെ ഇന്ത്യന്‍ ഗോള്‍ വലയം കാത്തത് ഹാരിസ് റഹ്മാനായിരുന്നു.
കളിയില്‍ നിന്നും വിരമിച്ച അദ്ദേഹം കോഴിക്കോട് ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്തുവരികയാണ്. കൂടാതെ ഒളിംപ്യന്‍ റഹ്മാന്‍ തുടങ്ങിവെച്ച യൂണിവേഴ്‌സല്‍ സോക്കര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് പരിശീലനം നല്കുന്നതും ഇദ്ദേഹമാണ്. കോഴിക്കോട് ജില്ലാ ജൂനിയര്‍ ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിരുന്നു.
27 വര്‍ഷം മുമ്പ് ദോഹയില്‍ കേരള ടീം കളിക്കാന്‍ വന്നപ്പോഴുള്ള ഓര്‍മകള്‍ ഹാരിസ് റഹ്മാന്‍ പങ്കുവെച്ചു.
വാര്‍ത്താസമ്മേളനത്തില്‍ പി കെ ഗഫൂര്‍, സുബൈര്‍ മാസ്റ്റര്‍, റിയാദ്, സലീം എന്നിവരും പങ്കെടുത്തു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!