യുവതിയുടെ കൊലപാതകം;ഭര്‍ത്താവ് അറസ്റ്റില്‍

കൊലപാതകത്തിലേക്ക് നയിച്ചത് ഭാര്യയെ കുറിച്ചുള്ള സംശയം, കൊലനടത്തിയത് ഒറ്റക്ക്

നിസാമുദ്ധീന്‍

പരപ്പനങ്ങാടി: നാടിനെ നടുക്കിയ റഹീന കൊലക്കേസില്‍ ഭര്‍ത്താവ് പഴയകത്ത് നജ്മുദ്ധീന്‍ എന്ന ബാബു(36) അറസ്റ്റിലായി. ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ്. ഞായറാഴ്ച രാവിലെ

റഹീന

പരപ്പനങ്ങാടി അഞ്ചപ്പുരയിലെ നിസാമുദ്ധീന്റെ അറവുശാലയില്‍ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട രീതിയിലാണ് റഹീനയുടെ മൃതദേഹം കണ്ടെത്തിയത്. അന്ന് മുതല്‍ കാണാതായ ഭര്‍ത്താവ് നിസാമുദ്ധീന് വേണ്ടി പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ തനാണ് കൊലനടത്തിയതെന്ന് പോലീസിനോട് സമ്മതിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.30 മണിയോടെയാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

താന്‍ എങ്ങോട്ടെല്ലാം പോകുന്നുവെന്നും ആരോടെല്ലാം സംസാരിക്കുന്നുവെന്നുതുമടക്കം എല്ലാ വിവരങ്ങളും റഹീനയെ ആരോ ഫോണ്‍ചെയ്ത് അറിയുന്നുണ്ടെന്നുമുള്ള ഭര്‍ത്താവ് നജ്മുദ്ധീന്‍ന്റെ സംശയത്തിന്റെ പേരില്‍ ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഈ സിം മറ്റാരോ വേടിച്ച് കൊടുത്തതാണെന്നും ഇതുവഴി നജ്മുദ്ധീന്റെ രണ്ടാം ഭാര്യയുടെ വീട്ടില്‍ നടക്കുന്ന വിവരങ്ങള്‍ അടക്കം അയാള്‍ റഹീനയെ അറിയിക്കുന്നുണ്ടെന്നും ഇയാള്‍ സംശയിച്ചു. ഭാര്യ മറ്റുള്ളവരോട് സംസാരിക്കുന്നതോ ഫോണ്‍ ചെയ്യുന്നതോ ഇയാള്‍ക്ക് ഇഷ്ടമല്ലായിരുന്നു.

കൊല നടന്നതിന്റെ തലേദിവസം റഹീനയുടെ ഫോണിന്റെ സിം നജ്മുദ്ധീന്‍ ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാന്‍ അവര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് ഇരുവരുംതമ്മില്‍ കടുത്തവാക്കേറ്റം നടക്കുകയും ചെയ്തിരുന്നു. സംശയം മൂലം ഉണ്ടാവുന്ന തര്‍ക്കത്തില്‍ മനംനൊന്ത് റഹീന അടുത്ത ദിവസം തന്റെ നാടായ നരിക്കുനിയിലേക്ക് തിരിച്ചു പോകുമെന്നും പറഞ്ഞിരുന്നു. ഇതിനായി തന്റെ ഉമ്മയെ ഇവര്‍ താമസിക്കുന്ന വാടക വീട്ടേലക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. റഹീന തിരിച്ചുപോകുന്നതിലും സംശയം തോന്നിയ നജ്മുദ്ധീന്‍ റഹീനയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയിയാരുന്നു.

ഇതുപ്രകാരം പുലര്‍ച്ചെ രണ്ടരമണിക്ക് അറവുശാലയിലേക്ക് സഹായിക്കാനെന്ന പേരില്‍ തന്ത്രപൂര്‍വ്വം റഹീനയെ വിളിച്ചിറക്കിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഇവിടെ വെച്ചും ഇവര്‍ ഫോണിന്റെ സിമ്മിന്റെ പേരില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് വൈദിഗ്ദ്ധ്യമുള്ള അറവുകാരനായി അറയിപ്പെടുന്ന നജ്മുദ്ധീന്‍ അനായാസേനെ റഹീനയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ച് ബൈക്കില്‍ കടന്നുകളയുകും പിന്നീട് കോട്ടക്കല്‍ ചങ്കുവെട്ടിയിലെ പെട്രോള്‍ പമ്പിന് സമീപം ബൈക്ക് ഉപേക്ഷിച്ച് തൃശൂരിലേക്ക് പോകുകയുമായിരുന്നു. കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നതിനെ തുടര്‍ന്ന് പരപ്പനങ്ങാടിയിലേക്ക് തിരിച്ചുവരുന്ന വഴിയെയാണ് അറസ്റ്റ് ഉണ്ടായതെന്നാണ് പോലീസ് ഭാഷ്യം.

ഇന്ന് വൈകീട്ട് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നജ്മുദ്ധീനെ എത്തിച്ചതറിഞ്ഞ് വന്‍ ജനകൂട്ടമാണ് തടിച്ചുകൂടിയത്.

തിരൂര്‍ ഡിവൈഎസ്പി ബി.ഉല്ലാസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ സി.ഐ അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരപ്പനങ്ങാടി ഒന്നാംക്ലാസ് മിസ്‌ട്രേറ്റ് ആശാദേവിയുടെ മുന്നില്‍ ഹാജരാക്കിയ പ്രതിയെ പോലീസിന്റെ ആവശ്യപ്രകാരം ജൂലൈ 28ാം തിയ്യതിവരെ കസ്റ്റഡിയില്‍ വിട്ടു.