വര്‍ഗീയതയുടെ കടന്നുവരവ് ആവിഷ്‌ക്കാരത്തിനുമേല്‍ വാതിലുകളടക്കുന്നു;റഫീഖ് അഹമ്മദ്

പരപ്പനങ്ങാടി:വര്‍ഗീയതയുടെ കടന്നുവരവ് ആവിഷ്‌ക്കാരത്തിനുമേല്‍ വാതിലുകളടക്കുന്നു
എന്ന് പ്രശസ്ത ഗാനരചയിതാവും നോവലിസ്റ്റുമായ റഫീഖ് അഹമ്മദ്. പരപ്പനഹങ്ങാടി എസ്എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പുസ്തകങ്ങളുടെയും പുസ്തകോത്സവത്തിന്റെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

വിദ്യാഭ്യാസത്തിന്റെ മൗലികലക്ഷ്യം കൂടുതല്‍ മാര്‍ക്ക് നേടലല്ലെന്നും കൂടുതല്‍ കൂടുതല്‍ മനുഷ്യരാവുക എന്നതാണെന്നും റഫീഖ് അഹമ്മദ് പറഞ്ഞു.കുട്ടികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ തന്റെ സിനിമാഗാനങ്ങളേയും കവിതക്ക് പിന്നിലുള്ള വിഷയാനുഭവങ്ങളേയും കുറിച്ച് മനസ്സുതുറന്നു. തോരാമഴ എന്ന കവിതക്ക് പിന്നില്‍ ഇരുപത് വര്‍ഷം മുമ്പ് പെങ്ങള്‍ പറഞ്ഞ ഒരനുഭവമാണ് .അതാണ് തന്റെതായ ഭാവനയിലൂടെ തോരാമഴയായിതീര്‍ന്നത്. മിക്ക കവിതകള്‍ക്കു പിന്നിലും സ്വാനുഭവങ്ങളാകണമെന്നില്ല.മരണത് തെകുറിച്ചുള്ള ഗാനങ്ങള്‍പോലും നേരിട്ടുള്ള അനുഭവങ്ങളാകണമെന്നില്ല.ഓ എന്‍ വി യും,വയലാറും ,ഭാസ്കരന്‍ മാഷും മലയാളഗാനശാഖയെ സമ്പന്നരാക്കിയവരാണ്.

സതീഷ് തോട്ടത്തില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശ്രീജിത്ത് അരിയല്ലൂര്‍
പ്രിന്‍സിപ്പാള്‍ ജാസ്മിന്‍, മാനേജര്‍ അഷ്റഫ്,പിടി എ പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു.

Related Articles