രാധിക ആപ്‌തേ നഗ്നയായി അഭിനയിക്കുന്നു?!

EDE_Radhika-Apte-Photo-Shootതെന്നിന്ത്യന്‍ നടി രാധിക ആപ്‌തേ നഗ്നയായി അഭിനയിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത ഏതാണ് നടി അംഗീകരിച്ച മട്ടാണ്. സിനിമയില്‍ രാധിക നഗ്നയായി പ്രത്യക്ഷപ്പെടുന്ന ഒരു രംഗമുണ്ടത്രെ. അടുത്തിടെ രാധികയുടെ നഗ്നചിത്രങ്ങല്‍ ഇന്റര്‍നെറ്റ് വഴി പ്രചരിച്ചിരുന്നു. എന്നാല്‍ അത് മോര്‍ഫ് ചെയ്ത ചിത്രങ്ങളാണെന്നും തന്റേതല്ലെന്നുമാണ് നടി പ്രതികരിച്ചത്.

പുതിയ ഹോളിവുഡ് ചിത്രത്തിന് വേണ്ടിയാണ് രാധിക നഗ്നയാകുന്നതത്രെ. ചിത്രത്തിന്റെ പേരോ മറ്റ് കാര്യങ്ങളോട് അറിവായിട്ടില്ല. നന്നായി ചിത്രീകരിക്കുന്നു എന്നുണ്ടെങ്കില്‍ ഇത്തരം രംഗങ്ങള്‍ തനിക്ക് പ്രശ്‌നമില്ലെന്ന് താരം പറഞ്ഞതായിട്ടാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വാര്‍ത്ത താന്‍ നിഷേധിക്കുന്നില്ല. സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്നെങ്കില്‍ താന്‍ അക്കാര്യം നിഷേധിക്കില്ല. ഇനി ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്താല്‍ തന്നെ ഈ രംഗം ഒഴിവാക്കിയാകും റിലീസ് ചെയ്യുക എന്നാണ് വിചാരിക്കുന്നതെന്നും താരം പറയുന്നു.

സെക്‌സിനെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടും നടി വ്യക്തമാക്കി. ലൈംഗിക സ്വാതന്ത്ര്യം എന്നത് നമ്മുടെ നാട്ടില്‍ വിലക്കപ്പെട്ട ഒന്നാണ്. എന്നാല്‍ സെക്‌സില്‍ ഏര്‍പ്പെടുന്നതോ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതോ തെറ്റല്ല. സെക്‌സിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ ഏറെ സുതാര്യമാകണം. ചെയ്യാനും ചെയ്യാതിരിക്കാനും ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പരസ്പരം വഞ്ചിക്കാന്‍ പാടില്ലെന്നും താരം പറഞ്ഞു.

ഫഹദ് ഫാസില്‍ നായകനായി എത്തിയ ഹരം എന്ന ചിത്രത്തിലൂടെ രാധിക ആപ്തയെ മലയാളികള്‍ക്ക് പരിചയാണ്. എന്നാല്‍ ഹരത്തിന് കേരളത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഹിന്ദി, മറാത്തി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, എന്നിങ്ങനെ എല്ലാ ഭാഷകളിലും രാധിക ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഈ ചിത്രത്തിലൂടെ ഇംഗ്ലീഷിലേക്കും ചുവടു മാറ്റുകയാണ്.