Section

malabari-logo-mobile

ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന്‌ പികെ ഗുരുദാസനും പിന്‍മാറി

HIGHLIGHTS : തിരു: മുന്‍ മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന


r sankar statueതിരു: മുന്‍ മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങി്‌ല്‍ നിന്ന്‌ സിപിഎം നേതാവും കൊല്ലം എംഎല്‍എയുമായ പികെ ഗുരുദാസനും പിന്‍മാറി. ചടങ്ങില്‍ നിന്ന്‌ മുഖ്യമന്ത്രിയെ മാറ്റിയ സംഭവം ജനാധിപത്യവിരുദ്ധമാണ്‌. ആര്‍എസ്‌എസിന്റെ ധാര്‍ഷ്ട്യത്തിന്‌ മുന്നില്‍ വെള്ളാപ്പള്ളി വഴങ്ങിയത്‌ പ്രബുദ്ധകേരളം അംഗീകരിക്കില്ലെന്നും ഗുരുദാസന്‍ പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനകര്‍മ്മം നടത്തുന്ന ചടങ്ങില്‍ നേരത്തെ മുഖ്യമന്ത്രി അധ്യക്ഷം വഹിക്കാനാണ്‌ തിരൂമാനിച്ചിരുന്നത്‌. പിന്നീട്‌ ചില കേന്ദ്രങ്ങളില്‍ നിന്ന്‌ എതിര്‍പ്പുണ്ടെന്നും അതിനാല്‍ മാറി നില്‍ക്കണമന്നും വെള്ളാപ്പള്ളി അറിയിച്ചതിനെ തുടര്‍ന്ന്‌ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ഇത്തരത്തില്‍ അപമാനിച്ചതില്‍ കടുത്ത പ്രതിഷേധമാണ്‌ ഉയര്‍ന്നുവന്നത്‌. ഭരണപ്രതിപക്ഷപാര്‍ട്ടികളില്‍ നിന്നും രൂക്ഷമായ വിമര്‍ശനമാണ്‌ വെള്ളാപ്പള്ളിക്കെതിരെ ഉണ്ടായത്‌.

sameeksha-malabarinews

ചടങ്ങില്‍ വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷം വഹിക്കണമെന്നാണ്‌ എസ്‌എന്‍ഡിപിയുടെ ധാരണ. മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെ ബിജെപി കേന്ദ്രനേതൃത്വം നടത്തിയ ഇടപെടലാണ്‌ ഈ വിലക്കിന്‌ കാരണമെന്നാണ്‌ റി്‌പ്പോര്‍ട്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!