ഖത്തര്‍ മലയാളി സംരംഭകരെ പരിചയപ്പെടുത്തുന്ന ‘വിജയമുദ്ര’ കോഴിക്കോട് പ്രകാശനം ചെയ്തു

കോഴിക്കോട്: കഠിനാദ്ധ്വാനത്തിലൂടെ ഖത്തറിന്റെ ഭൂമികയില്‍ തങ്ങളുടെ ബിസിനസ് സാമ്രാജ്യം കെ’ട്ടിപ്പടുത്ത പ്രമുഖരായ മലയാളി സംരഭകരെ പരിചയപ്പെടുത്തി മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച വിജയ മുദ്രയുടെ ഇന്ത്യയിലെ പ്രകാശനം കോഴിക്കോട് മഹാറാണിയില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.പി സുധീരക്ക് ആദ്യ പ്രതി നല്‍കി കോഴിക്കോട് എം.പി എം.കെ രാഘവന്‍ നിര്‍വ്വഹിച്ചു

പുതിയ ആശയങ്ങളും നൂതന സംവിധാനങ്ങളും ഖത്തര്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ച മീഡിയ പ്ളസ് ടീമിന്റെ പുതിയ പദ്ധതിയായാണ് വിജയ മുദ്ര . ബഹുവര്‍ണ പുസ്തക രൂപത്തിലും ഇലക്ട്രോണിക് മീഡിയയിലൂടേയും വിവരങ്ങള്‍ രേഖപ്പെടുത്തുകയും സോഷ്യല്‍ മീഡിയയും സാങ്കേതിക സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തി ലോക മലയാളി സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ കാലദേശാതിര്‍ത്തികള്‍ കടന്ന് ആഗോള മലയാളിയുടെ മുേന്നറ്റത്തിന്റെ ഭാഗമാകുന്ന വലിയൊരു സംരംഭമാകുമിതെന്നാണ് അണിയറ ശില്‍പികള്‍ കരുതുന്നത്.

ഖത്തറിലെ വാണിജ്യരംഗത്ത് ഇന്ന് അറിയപ്പെടു പലരും ഈ നിലയിലെത്തിയതിന് പിന്നില്‍ അശ്രാന്ത പരിശ്രമങ്ങളുടേയും കഷ്ടപ്പാടുകളുടേയും ഒട്ടേറെ കഥകളുണ്ട്. ഈ പരിശ്രമശാലികളുടെ ചരിത്രവും അനുഭവങ്ങളും പുതിയ തലമുറക്ക് പ്രചോദനമാകുമെതിനാലും ചരിത്രത്തിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തപ്പെടേണ്ടതുണ്ടെുമുള്ള തിരിച്ചറിവാണ് ഈ ശ്രമത്തിന് പ്രേരകം. ഇത് മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും വരെ കൗതുകം നല്‍കുന്നതാണ്. പ്രവാസി സംരംഭകരെക്കുറിച്ച് ഗവേഷണ പഠനത്തിനും അന്വേഷണങ്ങള്‍ക്കും ഇത് ഒരു വഴികാട്ടിയാകുമെന്നാണ് വിജയമുദ്ര ടീം പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് നട ചടങ്ങില്‍ മീഡിയ പ്‌ളസ് സി.ഇ.ഒ അമാനുല്ല വടക്കാങ്ങര, കെ. ചന്ദ്രശേഖരന്‍, മുഹമ്മദ് കോയ നടക്കാവ്, ഉസ്മാന്‍ ഇരുമ്പുഴി, ഡോ. അനില്‍ കുമാര്‍, ശുക്കൂര്‍ കിനാലൂര്‍, സി.കെ റാഹേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കേരളത്തിലെ പ്രമുഖ ലൈബ്രറികള്‍, നോര്‍ക്കയുടെ വിവിധ സ്ഥാപനങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളിലും വിജയമുദ്രയുടെ കോപ്പികള്‍ വിതരണം ചെയ്യും. വിജയ മുദ്ര പൂര്‍ണ്ണമായും  http://www.internationalmalayaly.com/hh.php?id=37എന്ന ലിങ്കില്‍ ലഭ്യമാണ്.