ഖത്തറില്‍ കനത്ത മഴക്ക് സാധ്യത

Story dated:Tuesday April 12th, 2016,08 47:am
ads

Quatar malabarinewsദോഹ: ഖത്തറില്‍ ഈ ആഴ്ച ഇടിയോടു കുടിയ കനത്ത മഴയക്ക് സാധ്യത. കഴിഞ്ഞ ദിവസം താപനിലയില്‍ നേരിയ വര്‍ദ്ധനവ അനുഭവപ്പെട്ട ഇവിടെ അന്തരീക്ഷത്തിന്റെ മുകള്‍തട്ടിലുണ്ടാകുന്ന ന്യുനമര്‍ദ്ധത്തിന്റെ ഫലമായി വരും ദിവസങ്ങളില്‍ കനത്ത മഴയും കാറ്റുമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥവകുപ്പന്റെ മുന്നറിയിപ്പ്. ബുധന്‍ വ്യാഴം ദിവസങ്ങളിലായിരിക്കും മഴയും കാറ്റുമണ്ടാകുക.

പെട്ടന്നുണ്ടാകുന്ന ഈ കാലവസ്ഥമാറ്റം അപകയസാധ്യതയുയര്‍ത്തുന്നതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണെമെന്നും നിര്‍ദ്ദേശമുണ്ട്.
ചൊവ്വാഴ്ച മുതല്‍ തന്നെ കനത്തമുടിക്കെട്ടലും ചാറ്റല്‍ മഴയും ഉണ്ടാകാനുമിടയുണ്ട്.