ഖത്തറില്‍ അനധികൃത താമസക്കാരെ ഒഴിപ്പിക്കും

Story dated:Monday November 16th, 2015,05 16:pm


ദോഹ :ഖത്തറില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയി്‌ല്‍ കണ്ടെത്തിയ അനധികൃത ലേബര്‍ ക്യാമ്പിലെ താമസക്കാരെ ഒഴിപ്പിക്കുമെന്ന്‌ അധികൃതര്‍
ക്യാമ്പുകളിലെ താമസക്കാരോട്‌ അടിയന്തിരമായി താമസമൊഴിയാന്‍ രേഖാമുലം നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം അല്‍റയ്യാന്‍ മേഖലയില്‍ അനധികൃത ലേബര്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ടെത്തിയത്‌ ഇനിയും അനുമതിയില്ലാത്ത കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ലേബര്‍ ക്യാമ്പുകളും കണ്ടെത്തി ഓഴിപ്പിക്കാന്‍ ഖത്തറിലെ വിവിധ മുനിസിപ്പാലിറ്റികളില്‍ വ്യാപകമായ പരശോധനകളാണ്‌ നടക്കുന്നത്‌ ഇത്തരം കേന്ദ്രങ്ങ്‌# കണ്ടത്തിയാല്‍ കെട്ടിട ഉടമകളില്‍ നിന്ന്‌ പിഴയും ഈടാക്കും

ലേബര്‍ ക്യാമ്പുകള്‍ നിശ്ചിത സ്ഥലങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയതും വില്ലകള്‍ വിഭജിച്ച്‌ നിരവധി പേരെ താമസിപ്പിക്കുന്നതും നിരോധിച്ചതോടെ രാജ്യത്ത്‌ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ എങ്ങിനെ താമസസ്ഥലം കണ്ടെത്തുമെന്നറിയാതെ ഉഴലുകയാണ്‌